У нас вы можете посмотреть бесплатно "Krishnasilayay"- Saravan Maheswer- My Words Part- 310-Famous Film ActorLateSri.Krishnan Kutty Nair или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Presented By : Saravan Maheswer Description Research: Muhammad Sageer Pandarathil 26.11.2025 - Wednesday "കൃഷ്ണശിലയായ്" - ശരവൺ മഹേശ്വർ എന്റെ വാക്കുകൾ - ഭാഗം - 310 കൃഷ്ണൻകുട്ടി നായർ മെലിഞ്ഞ ശരീരം നിഷ്കളങ്കമായ മുഖം സ്വാഭാവികമായ അഭിനയം നാടൻ സംസാരശൈലി ഇവയെല്ലാം കൊണ്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത ചലച്ചിത്ര നടനാണ് കൃഷ്ണൻകുട്ടി നായർ. ഹാസ്യമാണ് പ്രധാനമായും ചെയ്തതെങ്കിലും വേദനിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1934 ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച അദ്ദേഹം പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജ് ലൈബ്രറേറിയനായി ജോലിക്ക് കയറി. ഇക്കാലത്ത് അദ്ദേഹം കാവാലം നാരായണപണിക്കരുടെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങിനെ യാണ് അദ്ദേഹം 1979 ൽ പത്മരാജന്റെ പ്രഥമ ചലച്ചിത്രമായ പെരുവഴിയമ്പലത്തിൽ അഭിനയിക്കുന്നത്. എന്നാൽ 1988 ൽ അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ / പൊന്നുമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്. മഴവിൽക്കാവടി/ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ/ പൊൻമുട്ടയിടുന്ന താറാവ്/അരപ്പട്ടക്കെട്ടിയ ഗ്രാമത്തിൽ/ പെരുവഴിയമ്പലം/ഒരിടത്തൊരു ഫയൽമാൻ/അനന്തരം/വരവേല്പ്/ ഡോക്ടർ പശുപതി/കോട്ടയം കുഞ്ഞച്ചൻ/കടിഞ്ഞൂൽ കല്യാണം/കാവടിയാട്ടം/ സൗഭാഗ്യം/ വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1996 ഒക്ടോബർ 6 ആം തിയതി സുഹൃത്തുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തിരുവനന്തപുരം ശ്രീകാര്യം കുടുംബ കോടതിക്ക് അടുത്തുവെച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കുപറ്റിയ അദ്ദേഹം കൃത്യം ഒരു മാസത്തിനുശേഷം 1996 നവംബർ 6 ആം തിയതി തന്റെ 62 ആം വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ശാന്തമ്മയാണ് ഭാര്യ/തിരുവനന്തപുരം കളക്ട്രേറ്റിൽ സർവേയറും ചലചിത്ര/സീരിയൽ നടനുമായ ശിവൻ ശിവകുമാർ അടക്കം മൂന്ന് മക്കളുണ്ട്.