У нас вы можете посмотреть бесплатно Parvathi Viraham - Ammannoor Madhava Chakkiar -part-1-June-2000 или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
തോരണയുദ്ധം കൂടിയാട്ടത്തിലുള്ള ഒരു ഭാഗം . ശിവന്റെ ശിരസ്സിലിരിക്കുന്ന ഗംഗയിൽ ഈർഷ്യപൂണ്ട പാർവതി അതിനെക്കുറിച്ചു ചോദിക്കുകയും കിട്ടുന്ന ഉത്തരങ്ങളിൽ തൃപ്തയാകാതെ മക്കളോടുകൂടി ശിവനെ ഉപേക്ഷിച്ചു പോകുവാൻ തുടങ്ങുകയുംചെയ്യുന്നു . ഈ സമയത്താണ് രാവണൻ കൈലാസമെടുത്തു അമ്മാനമാടുന്നത് .ഭയന്ന പാർവതി ശിവന്റെ അടുത്തേക്ക് തിരികെ ചെല്ലുന്നു. കൂടിയാട്ടത്തിൽ രാവണവേഷം കെട്ടുന്ന ആളാണ് ശിവനായും പാർവതിയായും ആടുന്നത് . തിരശീല നീക്കുമ്പോൾ ശിവൻ കൈലാസത്തിലിരിക്കുന്നു . ചുറ്റും നോക്കി പാർവതി വരുന്നത് കണ്ട് സന്തോഷിക്കുന്നു. കൈ പിടിച്ചു എടുത്ത് മടിയിലിരുത്തുന്നു. (ഇടതുകൈകൊണ്ട് താങ്ങിയിരിക്കുന്ന ആ നിലയിൽ നടൻ ശിവനായി ആടുന്നു. വസ്ത്രത്തിന്റെ തുമ്പെടുത്തു മടിയിൽ കുത്തിയ നിലയിൽ പാർവ്വതിയായും ആടുന്നു.) സന്തോഷത്തോടുകൂടിയിരിക്കുന്ന പാർവതിയുടെ നോട്ടം ശിരസ്സിലേക്ക് എത്തുമ്പോൾ ഭാവം ഈർഷ്യ ആകുന്നു. എന്താണെന്ന് അറിയുകതന്നെ എന്ന് നിശ്ചയിച് ശിവനോട് ചോദിക്കുന്നു. "അല്ലയോ ഭർത്താവേ,അങ്ങയുടെ ശിരസ്സിൽ കാണുന്നത് എന്താണ്"? ശിവൻ ചോദ്യം കേട്ട് ഞെട്ടി ഗംഗയാണെന്ന വാസ്തവം പറയണോ എന്ന് ആലോചിച്ചു പർവതിയോട് " എന്റെ ശിരസ്സിൽ ജലമുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ലേ" പാർവതി " ജലം അല്ലേ, അപ്പോൾ മുഖം കാണാനുള്ള കരണമെന്താ ? കളവ് എന്തിനാ?" ശിവൻ :"ശിരസ്സിൽ ജലം തന്നെയാണ് " പാർവതി: "ജലത്തിൽ മുഖം കാണുന്നതെന്താ? ഓരോരോ ഉപായങ്ങൾ പറയുന്നതെന്തിനാണ്? ശിവൻ:" അല്ലയോ പ്രിയതമേ,അത് മുഖമല്ല ,വെള്ളത്തിലുള്ള താമരപ്പൂവാണ്." പാർവതി:" അല്ലയോ നാഥാ,സത്യം പറഞ്ഞുകൂടെ എന്നോട് .ഓരോരോ ഉപായങ്ങൾ പറയരുതേ.പൂവല്ല അത് .വൃഥാ ഓരോന്ന്. സത്യം പറഞ്ഞാലും, അളകങ്ങൾ കാണാൻ കാരണമെന്താ?" ശിവൻ: "പ്രിയതമേ,സത്യമല്ലാതൊന്നും പറഞ്ഞിട്ടില്ല. നോക്കൂ അത് അളകങ്ങൾ അല്ല, കരിവണ്ടുകളാണ്" പാർവതി :"അത് വണ്ടുകളല്ല. രണ്ടു പുരികങ്ങൾ കാണാനുള്ള കാരണമെന്താ?" ശിവൻ: "രണ്ടു പുരികങ്ങൾ അല്ല ,ചിറ്റോളങ്ങളാണ് " പാർവതി: "ഓരോരോ ഉപായങ്ങൾ പറയുകയാണ്. സത്യം പറഞ്ഞാലും എന്നോട്.ചിറ്റോളങ്ങളല്ല. രണ്ടു കണ്ണുകൾ കാണാൻ കാരണമെന്ത്? എന്റെ തലയിലെഴുത്ത്. ശിവൻ:" അത് രണ്ടു കണ്ണുകളല്ല.