У нас вы можете посмотреть бесплатно India confers Padma Vibhushan award to former Japan PM Shinzo Abe | Keralakaumudi или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. 72ാം റിപബ്ലിക് ദിനത്തിന് മുന്നോടിയായ പുറത്തു വന്ന പത്മ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലാണ് ജപ്പാന്റെ മുന്‍ പ്രധാനമന്ത്രിയും ഇടംപിടിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഷിന്‍സോ ആബെയ്ക്ക് ഉന്നത സിവിലിയന്‍ പുരസ്‌കാരം കേന്ദ്ര ഗവര്‍ണ്‍മെന്റ് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡുള്ള ഷിന്‍സോ ആബെ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. 2006ല്‍ ആദ്യമായി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ആബെയാണ് ഇന്ത്യ ജപ്പാന്‍ അമേരിക്ക ആസ്‌ട്രേലിയ പ്രതിരോധസഖ്യം രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചത്. ക്വാഡ് എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ ചതുര്‍രാഷ്ട്ര കൂട്ടായ്മ പസഫിക് സമുദ്രമേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിനും സാന്നിധ്യത്തിനും വലിയ പ്രതിരോധമാണ് തീര്‍ത്തത്.