У нас вы можете посмотреть бесплатно പുള്ളുവൻ പാട്ട് ഐതീഹ്യം, സംഗീതോപകരണങ്ങൾ | Pulluvan Pattu или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതി ശക്തികളെ യും ജീവജാലങ്ങളെയും മനുഷ്യൻ ആരാധിക്കുകയും പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കം.സർപ്പാരാധണയുടെ ഭാഗമായി കാവുകളിലും മറ്റും ചെയ്തുപോന്നിരുന്ന ഒരു അനുഷ്ഠാന കലയാണ് പുള്ളുവൻ പാട്ട്. സർപ്പ പ്രീതിക്കായി പാടുകയും സർപ്പങ്ങളെ ഊട്ടുകയും ചെയ്യുന്നതൊക്കെ ഇതിൻറെ ഭാഗമാണ്. പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ് സർപ്പരാധന അഥവാ നാഗാരാധന. പ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ആര്യന്മാരുടെ ആഗമനത്തിനു മുമ്പ് തന്നെ ഭാരതത്തിൽ സർപ്പരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിലും കാവുകളിലും ആണ് പ്രധാനമായും നാഗാരാധന ചെയ്തിരുന്നത്. ആര്യന്മാർ ദേവദാ പ്രീതിക്കുള്ള മാർഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ ദ്രാവിഡർ ആടുകയും പാടുകയും ഊ ട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നേടിയിരുന്നത്. വിശ്വാസങ്ങൾക്കപ്പുറം നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെയും നമ്മോട് ചേർത്ത് നിർത്താനുള്ള ഒരു രീതിയായി നമുക്കിതിനെ കാണാം. നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലും ഉള്ള കഥകളാണ് മിക്കപാട്ടുകളിലും ഉള്ളത് . ഗരുഡോൽ പത്തി, കാളിയമർദ്ദനം, വിഷപരീക്ഷ, നാഗോത്സവം, പാലാഴിമഥനം തുടങ്ങിയ ഇത്തരം കഥകളാണ് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളുടെ പ്രമേയം. ഇത്തരം പാട്ടുകൾക്ക് പുറമേ ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവൻ മാർ ചെയ്തിരുന്നു. കുട്ടികൾക്ക് മറ്റുള്ളവരിൽ നിന്നും ദൃഷ്ടി ദോഷം സംഭവിക്കാതിരിക്കാൻ അന്നത്തെ വിശ്വാസമായിരുന്നു ഇത്. പുള്ളുവൻ പാട്ടിൻറെ ഐതിഹ്യത്തെക്കുറിച്ചും പുള്ളുവൻ പാട്ടിൽ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ ആയ പുള്ളുവൻ കുടത്തെക്കുറിച്ചും പുള്ളുവൻ വീണയെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. വിശ്വാസങ്ങൾ എന്തുതന്നെയായാലും കേരളീയ സംസ്കാരത്തിന്റെ ഒരു ഭാഗമായ ഈ അനുഷ്ഠാന കലാരൂപത്തെ കുറിച്ച് നാം എല്ലാവരും അറിഞ്ഞിരിക്കണം. This video is about ' puluvan pattu' a ritual practiced in temples and ' kaavu 'in Kerala as a part of serpent worship. Whatever may the belief is , we need to know these art forms as a part of our culture.. #pulluvanpattu #kaavu #ulsavam #navoru pattu #kids #kidsstories #jagatstories Subscribe to jagatstories YouTube Channel here ► / jagatstories Facebook ► / jagatstories Twitter ► / jagatstories Instagram ► / jagatstories Web ► https://www.jagatstories.com