У нас вы можете посмотреть бесплатно WATER IS PRECIOUS FOR LIVING THINGS | SHORT FILM | THARTHEEL CENTRAL SCHOOL или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കൂട്ടുകാരെ, നമ്മുടെ നാട്ടിൽ വേനൽ കടുക്കുകയാണ്. ദിവസം നല്ലരീതിയിൽ വെള്ളം നമ്മൾ കുടിക്കുന്നുണ്ട് ഇപ്പോൾ. അങ്ങനെ കുടിക്കാത്തവരുണ്ടെങ്കിൽ നിർബന്ധമായും കുടിക്കണം കേട്ടോ. കാരണം വെള്ളം കുടിക്കാതെയിരുന്നാൽ ശരീരത്തിൽ നിർജലീകരണം സംഭവിക്കും. ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു ജീവജാലങ്ങളുടേതും കൂടിയാണ്. ഈ ജീവജാലങ്ങളും വെള്ളംകുടിക്കേണ്ടതുണ്ട്. അതിനായി നമുക്കെന്തെങ്കിലും ചെയ്യാം. പക്ഷികൾക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേണം. വേനൽക്കാലത്ത് വെള്ളം കുറയുന്നതിനാൽ ഇവയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ പക്ഷികൾക്ക് സസ്തനികളെപ്പോലെ എളുപ്പം വെള്ളം നഷ്ടപ്പെടില്ല. എന്നാൽ ശ്വാസോച്ഛ്വാസത്തിന്റെയും വിസർജ്യത്തിന്റെയും ഭാഗമായി വെള്ളം നഷ്ടപ്പെടാം. ചെറിയ പക്ഷികൾക്ക് ദിവസവും 2 തവണയെങ്കിലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുളിക്കുന്നതും പക്ഷികൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തൂവലുകൾ നല്ലനിലയിൽ നിർത്താനായാണു പക്ഷികൾ കുളിക്കുന്നത്. അഴുക്കില്ലാത്ത തൂവലുകൾ മാടിയൊതുക്കാനും അതിലേക്ക് പ്രീൻ ഗ്രന്ഥിയിൽ നിന്നുള്ള ശ്രവങ്ങൾ തേച്ചുപിടിപ്പിക്കാനും പക്ഷികൾക്കെളുപ്പമാണ്. കുളങ്ങള്‍, മറ്റു തുറസ്സായ ജലസംഭരണികൾ, ഇലകളിലും മറ്റുമുള്ള വെള്ളത്തുള്ളികൾ എന്നിവയിൽ നിന്നൊക്കെയാണ് പക്ഷികൾ വെള്ളം കുടിക്കുന്നത്. പല രീതിയിൽ പക്ഷികൾക്ക് വെള്ളം നൽകാൻ സാധിക്കും. ഇതിലൊന്ന് ബേഡ് ബാത്ത് ഉപയോഗിച്ചാണ്. ഒരു ഉയർന്ന സ്റ്റാൻഡിനു മുകളിൽ വൃത്താകൃതിയിലുള്ള ഒരു ട്രേ വച്ചതുപോലെയുള്ള ഘടനയാണ് ബേഡ് ബാത്തുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്. അലങ്കാരങ്ങളോടുകൂടിയ ബേഡ് ബാത്തുകൾ വാങ്ങാൻ സാധിക്കും. ഉദ്യാനങ്ങൾക്ക് ഒരു അലങ്കാരം കൂടിയാണ് ഇത്. ഇതല്ലെങ്കിൽ തുറന്ന മൺപാത്രങ്ങളിൽ വെള്ളം തണലുള്ള സ്ഥലത്തുവച്ചുകൊടുക്കാം. ഇവയിൽ വെള്ളം നിറയ്ക്കുമ്പോൾ, കുടിക്കാനും കുളിക്കാനും വരുന്ന ചെറിയ പക്ഷികൾ മുങ്ങിപ്പോകുകയില്ലെന്ന് ഉറപ്പുവരുത്താം. മുറികളുടെ ബാൽക്കണിയിലും മറ്റും കെട്ടിത്തൂക്കിയിടാവുന്ന നിലയിൽ ബേഡ് ഫീഡറുകളിലും വെള്ളം നിറയ്ക്കാവുന്നതാണ്. വളരെ നിറപ്പകിട്ടുള്ള ചെറിയ പാത്രങ്ങളിൽ വെള്ളം വച്ചാൽ ശലഭങ്ങളും വിരുന്നെത്തും. നിങ്ങളുടെ ഉദ്യാനത്തിലോ ബാൽക്കണിയിലോ പക്ഷികൾ വിരുന്നെത്തി വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കലപില കൂട്ടുന്നതുമായ കാഴ്ചകൾ സുന്ദരമാണ്. പക്ഷികളുടെ ശബ്ദവും അവയുടെ ചലനങ്ങളും പറക്കലുകളുമൊക്കെ മനുഷ്യർക്ക് സന്തോഷം നൽകുന്ന കാര്യങ്ങളുമാണ്.