У нас вы можете посмотреть бесплатно ഉദ്ഘാടന സമ്മേളനം - അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39 മത് കൂടിയാട്ട മഹോത്സവം ജനുവരി 1 മുതൽ 12 വരെ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
അമ്മന്നൂർ ഗുരുകുലത്തിൻ്റെ 39 മത് കൂടിയാട്ടമഹോത്സവം ജനുവരി 1 മുതൽ 12 വരെ. കൂടിയാട്ടത്തിൻ്റെ സമഗ്രമായ വളർച്ചയെ മുൻ നിർത്തി അമ്മന്നൂർ ഗുരുകുലം വിഭാവനം ചെയ്ത കൂടിയാട്ട മഹോത്സവത്തിൻ്റെ മുപ്പത്തി ഒമ്പതാമത് ഉത്സവം 2026 ജനുവരി 1 മുതൽ പന്ത്രണ്ട് ദിവസം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ ആരംഭിക്കും. ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ് മഹോത്സവം ഉദ്ഘാടനം ചെയ്യും. ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗുരു വേണുജി അദ്ധ്യക്ഷനാകും. ഇടക്ക കലാകാരൻ പി. നന്ദകുമാർ ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണം നടത്തും പ്രസിദ്ധ കലാ സംഘാടകനും ക്യൂറേറ്ററുമായ കേളി രാമചന്ദ്രൻ മുതിർന്ന കൂടിയാട്ടം കലാകാരി എടനാട് സരോജിനി നങ്ങ്യാരമ്മ അനുസ്മരണം നടത്തും. ഗുരുകുലം വൈസ് പ്രസിഡൻ്റ് കലാമണ്ഡലം രാജിവ് സ്വാഗതവും ഗുരുകുലം ട്രഷറർ സരിത കൃഷ്ണകുമാർ നന്ദിയും പറയും തുടർ ഡോ. അപർണ നങ്ങ്യാർ അവതരിപ്പിക്കുന്ന കംസവധം നങ്ങ്യാർകൂത്ത് അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം , തോരണയുദ്ധം, ശൂർപ്പണഖാങ്കം, സുഭദ്രാധനഞ്ജയം അഞ്ചാമങ്കം സുഭദ്രയുടെ നിർവ്വഹണം തുടങ്ങിയ കൂടിയാട്ടങ്ങൾ സൗന്ദര്യലഹരി , അക്രൂര ഗമനം തുടങ്ങിയ നങ്ങ്യാർക്കൂത്തുകൾ എന്നിവ അരങ്ങേറും. ദിവസവും വൈകിട്ട് 6.30 ന് പരിപാടികൾ ആരംഭിക്കും