У нас вы можете посмотреть бесплатно അയ്യപ്പ സേവാസംഘം തിരുവാങ്കുളത്തിന്റെ, 7 മത് ദേശ വിളക്ക് മഹോത്സവം или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
അഖില ഭാരതീയ, അയ്യപ്പ സേവാ സംഘം തിരുവാങ്കുളത്തിന്റെ, ഏഴാമത് ദേശവിളക്ക് മഹോത്സവം, 2025 ഡിസംബർ പതിമൂന്നാം തിയതി നടന്നു. ഇത് നാടിന്റെ ഐക്യത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രതീകമായ, അവിസ്മരണീയമായ ഓർമ്മകൾ അവശേഷിപ്പിച്ച്, പര്യവസാനിച്ചു. വൈകുന്നേരം ആറുമണിക്ക് നടന്ന, പൂജാ ചടങ്ങുകളോടെയായിരുന്നു, ദേശ വിളക്കിന് തുടക്കമായത്. ക്ഷേത്രമുറ്റത്ത്, ഭക്തിനിർഭരമായ അന്തരീക്ഷം, നിലനിന്ന സമയമായിരുന്നു ഇത്. തുടർന്ന് നടന്ന, ദീപാരാധനയും ഭക്തജനങ്ങളുടെ ഭജനയും, ശ്രേയസ്സായി. നേരം പുലരുവോളം നീണ്ടുനിന്ന, ശാസ്താം പാട്ട്, ഭക്തിയുടെ ഒരു പുതിയ തലം അനാവരണനം ചെയ്തു. വിളക്കിനോടനുബന്ധിച്ച്, പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ്, ഏറെ ശ്രദ്ധേയമായി. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ, ശ്രീ. ശരത് പടിപ്പുരയെ, ശിവശങ്കരൻ പൊന്നാട അണിയിക്കുകയും, തലോടിൽ മാധവൻ നായർ സ്മരണാർത്ഥമുള്ള ക്യാഷ് അവാർഡ് നൽകി, ആദരിക്കുകയും ചെയ്തു. വൈകല്യങ്ങളെ അതിജീവിച്ച്, ഏകദേശം ഇരുന്നൂറോളം വീൽചെയറുകൾ, ഭിന്നശേഷി മേഖലയിലുള്ളവർക്ക്, സൗജന്യമായി എത്തിച്ചു നൽകി, നിരവധി പേരെ സഹായിച്ച, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, ഏവർക്കും പ്രചോദനമായി. ശ്രീ ശിവശങ്കരനാണ്, ഇതുപോലുള്ള മഹനീയ വ്യക്തികളെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുന്നതിനായി, മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്നതും. ഭിന്ന ശേഷിക്കാരുടെ, ഫ്രീഡം ഓൺ വീൽസ് എന്നൊരു ഗാനമേള ട്രൂപ്പിലെ, അംഗമാണ് ശരത്. ഏകദേശം അഞ്ഞൂറിൽ പരം സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു ഇവർ. കൂടാതെ സൂര്യ ഫെസ്റ്റിവലിൽ നാടകം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക്, സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള, ഉത്പന്നങ്ങൾ എത്തിച്ചു നൽകുകയും ചെയ്യുന്നു ഇദ്ദേഹം. ദേശവിളക്കിനോട് അനുബന്ധിച്ച്, ശരത്ത്, രണ്ട് ഗാനങ്ങൾ ആലപിച്ച്, സദസ്സിന് ആഹ്ലാദത്തിന്റെ, മറ്റൊരു തലം സമ്മാനിച്ചു. ശരത്തിനെ കൂടാതെ, ഈ ദേശത്തുള്ള, മറ്റു വിശിഷ്ട വ്യക്തികളെയും, ആദരിക്കുകയുണ്ടായി. സംഘടനയുടെ ആദ്യകാല മെമ്പർ എന്ന രീതിയിൽ, ഗോപിയേട്ടനെയും, രവി കുന്നപ്പിള്ളിയെയും, വിജയകുമാർ കോട്ടപ്പുറത്തുമഠത്തെയും, കായിക മത്സരങ്ങളിൽ മെഡലുകൾ നേടിയ, കെ.എസ്.ആർ.ടിസി.യിലെ ഉദ്യോഗസ്ഥനായ, രാജഗോപാലിനെയും, ദീർഘദൂര സൈക്ലിങ്ങിൽ, വ്യത്യസ്തമായ മെഡലുകൾ നേടിയ, ദിലീപിനെയും, ആദരിക്കുകയുണ്ടായി. അയ്യപ്പസേവാ സംഘത്തിൻറെ, മുതിർന്ന അംഗമെന്ന നിലയിൽ, സുധാമണി അമ്മയെയും, വാദ്യകലാരംഗത്തെ കലാകാരൻ എന്ന നിലയിൽ, സതീശനെയും ആദരിക്കുകയുണ്ടായി. ശാസ്താം പാട്ടിന്റെയും, ഭജനയുടെയും,ഭക്തിയുടെയും,അന്നദാനത്തിന്റെയും, സ്മരണകൾ നിറയുന്ന, ഈ ദേശ വിളക്ക് മഹോത്സവം, തിരുവാങ്കുളം അഖില ഭാരതീയ അയ്യപ്പ സേവാ സംഘത്തിന്റെ, സൽപ്പേരിന് ഒരു പൊൻതൂവലായി മാറി.