У нас вы можете посмотреть бесплатно 1200 പശുക്കളെ പരിപാലിക്കാൻ നാലു പേർ; യുകെയിലെ ഡെയറി ഫാം ജോലിവിശേഷങ്ങൾ പങ്കുവച്ച് കോട്ടയംകാരൻ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
#karshakasree #manoramaonline #dairyfarming ആതുരസേവന മേഖലയിൽ മികച്ച സാധ്യത കണ്ടെത്തി യുകെയിലേക്ക് കുടിയേറുന്ന യുവതീയുവാക്കളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. എന്നാൽ, ഏതെങ്കിലും മേഖലയിൽ സ്പെഷലൈസ്ഡ് ആയിട്ടുള്ളവർക്കു മാത്രമല്ല കർഷകർക്കും യുകെയിൽ അവസരമുണ്ട്. പ്രത്യേകിച്ച് ഡെയറി ഫാമിങ് മേഖലയിൽ. പത്തും ഇരുപതും പശുക്കൾക്കു വരെ മൂന്നു നാലും തൊഴിലാളികളെ വച്ച് മുൻപോട്ടു പോകുന്ന കേരളത്തിലെ ക്ഷീരമേഖല പോലെയല്ല, യുകെയിലെ ഫാമുകൾ. ഡെയറി ഫാക്ടറി എന്നുതന്നെ വിളിക്കാവുന്ന ആയിരക്കണക്കിന് പശുക്കളുള്ള ഒട്ടേറെ വൻകിട ഫാമുകൾ യുകെയിലുണ്ട്. പ്രധാനമായും ലാഭകരമായ പാലുൽപാദനമാണ് ലക്ഷ്യം. മികച്ച പാലുൽപാദനമുള്ള പശുക്കൾ, യന്ത്ര സഹായത്തോടെയുള്ള തീറ്റ നൽകൽ, യന്ത്രക്കറവ, റോബോട്ടിക് കറവ എന്നുതുടങ്ങി പാലുൽപാദനത്തെ സഹായക്കാൻ കാര്യങ്ങളേറെ. ചുരുക്കത്തിൽ ആയിരക്കണക്കിന് പശുക്കളെ പരിചരിക്കാനുണ്ടാവുക നാലോ അഞ്ചോ തൊഴിലാളികൾ മാത്രം. യുകെയിലെ ഡെവനിലെ ഡെയറി ഫാമിൽ ജോലി ചെയ്യുന്ന കർഷകനാണ് കോട്ടയം അതിരമ്പുഴ സ്വദേശി കുഴിപ്പിൽ ചെറിയാൻ ഫ്രാൻസിസ്. എംഎസ്‌ഡബ്ല്യു ഗ്രാജുവേറ്റ് ആണെങ്കിലും ഡെയറി ഫാം ഉടമയെന്ന ലേബലിൽത്തന്നെയാണ് ചെറിയാന്റെ യുകെ കുടിയേറ്റം. ആറു മാസം കൂടുമ്പോൾ അവധിക്കു നാട്ടിലെത്തുന്ന ചെറിയാന് യുകെയിലെ ഡെയറി ഫാം വിശേഷങ്ങൾ പറയാനേറെയുണ്ട്.