У нас вы можете посмотреть бесплатно Blappila Waterfalls | ചെങ്ങറ വെള്ളച്ചാട്ടം | Places to visit in Pathanamthitta | Blapila Water Falls или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ആരും അറിയാതെ പോയ പത്തനംതിട്ടയിലെ അതി മനോഹരമായ ഒരു വെള്ളച്ചാട്ടം , ബ്ലാപ്പില വെള്ളച്ചാട്ടം. പത്തനംതിട്ടയുടെ മിനി അതിരപ്പള്ളി വെള്ളച്ചാട്ടം എന്ന് വിശേഷണം ബ്ലാപ്പില വെള്ളച്ചാട്ടത്തിന് ചേരും. ചെങ്ങറ ചിറതിട്ട ഹാരിസൺ എസ്റ്റേറ്റിലാണ് ഈ അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ചെങ്ങറ ചിറതിട്ടയിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ ഉള്ളിൽ ഹാരിസൺ റബ്ബർ എസ്റ്റേറ്റിലാണ് ഈ വെള്ളച്ചാട്ടം. 1.5 കീലോമീറ്ററോളം തട്ട് പൊളിപ്പൻ ഓഫ് റോഡ് യാത്രയും ചെയ്താലാണ് വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയുക. പോകുന്ന വഴിക്ക് ധാരാളം ചെറിയ വെള്ളച്ചാട്ടങ്ങളും നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കും. പത്തനംതിട്ടയിലെ മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് വളരെ മനോഹരമാണ് ബ്ലാപ്പില വെള്ളച്ചാട്ടം, അപ്പോൾ നിങ്ങളുടെ ഇനിയുള്ള യാത്രയിൽ ബ്ലാപ്പില വെള്ളച്ചാട്ടത്തെയും ഉൾപ്പെടുത്തുക. ----------------------- റൂട്ട് :- 1. കോന്നി - അട്ടച്ചാക്കൽ - ചെങ്ങറ - ചെങ്ങറ ചിറതിട്ട - ബ്ലാപ്പില വെള്ളച്ചാട്ടം. 2. പത്തനംതിട്ട - കുമ്പഴ - അട്ടച്ചാക്കൽ - ചെങ്ങറ - ചെങ്ങറ ചിറതിട്ട - ബ്ലാപ്പില വെള്ളച്ചാട്ടം. 3. റാന്നി - വടശ്ശേരിക്കര - കുമ്പളത്താമൺ - മുക്കുഴി - ചെങ്ങറ ചിറതിട്ട - ബ്ലാപ്പില വെള്ളച്ചാട്ടം. 4. ചെങ്ങറ മുക്ക് (near കുമ്പളാംപൊയ്ക/ പത്തനംതിട്ട - പമ്പ റൂട്ട്) - തലച്ചിറ - ചെങ്ങറ ചിറതിട്ട - ബ്ലാപ്പില വെള്ളച്ചാട്ടം. ------------------------ Nearest Bus stop : ചെങ്ങറ ചിറതിട്ട Nearest Auto / Taxi stand : അട്ടചാക്കൽ , പുതുക്കുളം. Nearest Grocery Shop : .ചെങ്ങറ. Nearest Hospital : Hospitals - Konni , Sushrutha Clinic - Potheepadu. (NB: ചെങ്ങറ ചിറതിട്ടയിൽ ഓട്ടോ ടാക്സി സ്റ്റാറ്റ് ഇല്ല, തോട്ടം മേഖല ആയതിനാൽ കടകളും ഇല്ല. മുന്നറിയിപ്പ് : വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പ്രദേശം വഴുക്കലുള്ള പാറകല്ലുകൾ നിറഞ്ഞതിനാലും , ഉൾപ്രദേശമായതിനാലും വെള്ളച്ചാട്ടം കാണുന്നതും .. അതിലേക്ക് ഇറങ്ങുന്നതും വളരെ ശ്രദ്ധയോട് കൂടെ ആയിരിക്കണം. ദയവായി പ്ലാസ്റ്റിക് , മറ്റ് ഭക്ഷണ ഇതര അവശിഷ്ടങ്ങൾ വെള്ളച്ചാട്ടത്തിലും ... പരിസര പ്രദേശങ്ങളിലും ഉപേക്ഷിക്കരുത്. ) #blapila_waterfalls #pathanamthitta #lijozvlogs #Lijoz_vlogs #blappilawaterfalls #blappila #blapila #harisonestate #chengarawaterfalls #chengara #konnivellachattam #konniwaterfalls #pathanamthittakaran #pathanamthittawaterfalls #hidenwaterfallsinpathanamthitta #keralatourisom #kl83 #kl62 #kl03 #kl27 #kl28 #kl26