У нас вы можете посмотреть бесплатно ജോലി നഷ്ടപെട്ട പ്രവാസികൾക്ക് പലിശ രഹിത വായ്പ |Pravasi Bhadratha Pearl |Pravasi Bhadhratha Mega или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
സാമൂഹികമായി പിന്നോക്കം നിൽക്കുന്നതും കൊറോണയോ മറ്റെന്തെങ്കിലും കാരണം ജോലി നഷ്ടപ്പെടുകയോ, തിരികെ വിദേശത്തുള്ള ജോലി സ്ഥലത്തു പോകാൻ സാധിക്കാതിരിക്കുകയോ ചെയ്ത പ്രവാസികൾക്കായുള്ള കേരള സർക്കാരിന്റെ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഒരു പദ്ധതി ആണ് പ്രവാസി ഭദ്രത പേൾ കുടുംബശ്രീപ്രവാസി ഭദ്രത പേൾപദ്ധതിക്ക് എങ്ങനെ അപേക്ഷിക്കാം മാനദണ്ഡങ്ങൾ 1. 2020ലെ കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി 2 കുറഞ്ഞത് 6 മാസക്കാലമെങ്കിലും അയൽകൂട്ട അംഗത്വം നേടിയ വനിതകളോ / കുടുംബാംഗങ്ങളോ ആയിരിക്കണം 3. കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ച വ്യക്തിയായിരിക്കണം 4. കോവിഡ് മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗത്തിനും അപേക്ഷിക്കാം. ധനസഹായം 1. നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ 75% മോ 2 ലക്ഷമോ ഏതാണോ കുറവ്, പ്രസ്തുത തുക പലിശ രഹിത വായ്പയായി 24 മാസത്തേക്ക് കുടുംബശ്രീ സി.ഡി.എസുകൾ മുഖേന ലഭ്യമാക്കുന്നു .25% സംരംഭകൻ സ്വന്തമായി സ്വരൂപിക്കേണ്ടതാണ്. 2. ആദ്യത്തെ 3 മാസങ്ങൾ മോറട്ടോറിയം നൽകി 21 മാസക്കാലത്തെ തിരിച്ചടവ് കാലാവധി നൽകുന്നു. 3. പദ്ധതി ആരംഭത്തിൽ വായ്പയുടെ 50% വും ആരംഭിച്ചതിനു ശേഷം 50 % വും നൽകുന്നു. അപേക്ഷ സമർപ്പിക്കൽ 1. 2 വർഷം പ്രവാസിയായിരുന്നതായും കോവിഡ് 19 പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയവരാണെന്നും സാക്ഷ്യപ്പെടുത്തിയ നോർക്കയുടെ റിപ്പോർട്ട്. (പാസ്പോർട്ട്, ആധാർ ,കാർഡ് ,റിക്വസ്റ്റ് എന്നിവ സഹിതം നോർക്കയുടെ ജില്ലാ ഓഫിസുകളെ സമീപിക്കുക) 2. നിർദ്ദിഷ്ട അപേക്ഷ വെബ് സൈറ്റിൽ നിന്നോ, കുടുംബശ്രീ സി.ഡി.എസുകളിൽ നിന്നോ വാങ്ങി പൂരിപ്പിച്ച് അനുബന്ധ രേഖകളോടെ സി.ഡി.എസുകളിൽ സമർപ്പിക്കുക. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ 1. നോർക്കയുടെ സാക്ഷ്യപത്രം 2. കുടുംബശ്രീ അംഗവും കുടുംബാംഗവും ഉൾപ്പെടുന്ന റേഷൻ കാർഡിൻ്റെ പകർപ്പ് 3. അയൽകൂട്ട അംഗത്വം ഉറപ്പാക്കുന്നതിനുള്ള തെളിവ് ( അയൽകൂട്ട അംഗത്തിൻ്റെ ത്രിഫ്റ്റ് പാസ് ബുക്ക് ) 4. ആധാർ കാർഡ് 5. പാസ്പോർട്ട് ആദ്യ പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ് 6. വിസ പേജിൻ്റെ പകർപ്പ് 7. ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ലഘു വിവരണം (വെള്ള പേപ്പറിൽ സ്വന്തമായി എഴുതിതയ്യാറാക്കിയത് ) മേൽപറഞ്ഞ രേഖകളോടൊപ്പം അപേക്ഷ കുടുംബശ്രീ സി.ഡി.എസ് ഓഫിസുകൾ വഴി ജില്ലാ മിഷനിൽ സമർപ്പിക്കേണ്ടതാണ്. അർഹതപ്പെടുന്നവർക്ക് പരിശീലനങ്ങളും പിന്തുണ സംവിധാനങ്ങളും ഒരുക്കുന്നതിനും സംരംഭ മോണിറ്ററിംഗിനും കുടുംബശ്രീ ബ്ലോക് കോ ഓഡിനർമാരേയും എം.ഇ.സി മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട് (Courtesy: Ms Safna MEC,Kudumbasree, Malappuram) Pravasi Bhadratha Pearl is a scheme implemented by the Government of Kerala through Kudumbasree for expatriates who have lost their jobs due to social backwardness or corona or some other reason and are unable to return to their place of work abroad.