У нас вы можете посмотреть бесплатно വെൽഫെയർ പാർട്ടി ഒരു ജനാധിപത്യ പാർട്ടിയാണ്"; ചിലയിടങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ അവർ എൽഡിഎഫിനെ или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
വെൽഫെയർ പാർട്ടി ഒരു ജനാധിപത്യ പാർട്ടിയാണ്"; കോൺഗ്രസിനെ പിന്തുണച്ചത് മതേതര നിലപാടിന്റെ ഭാഗമാണെന്നും, ചിലയിടങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ അവർ എൽഡിഎഫിനെ സഹായിച്ചെന്നും മുരളീധരൻ. തദ്ദേശ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതി കഴിഞ്ഞു. ഒരു ദിവസത്തിനു ശേഷം ഫലം പുറത്തുവരും. തെരഞ്ഞെടുപ്പിനു വേണ്ടി മാസങ്ങൾ നീണ്ടുനിന്ന കഠിന പ്രവർത്തനങ്ങളാണ് പ്രിയപ്പെട്ട സഹപ്രവർത്തകർ നടത്തിയത്. അതിന്റെ കൂടി ഫലമാണ് വരാൻ പോകുന്നത്. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഭീകരമായ വേട്ടയെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് വെൽഫെയർ പാർട്ടി അഭിമുഖീകരിച്ചത്. കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണ സംവിധാനത്തിൻ്റെ മുഴുവൻ ആനുകൂല്യങ്ങളും ഭരണ പാർട്ടിയുടെ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ വിദ്വേഷ - നുണപ്രചാരണങ്ങൾ ഒരു വശത്ത്. അതുപയോഗിച്ച് സംഘപരിവാർ നടത്തിയ വെറുപ്പുൽപ്പാദനവും വംശീയ വിദ്വേഷവും മറുവശത്ത്. തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നടത്തിയ നെറികെട്ട ഈ പ്രവർത്തനത്തിൽ മുഖ്യ റോൾ വഹിച്ചത് ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ആയിരുന്നു. കേന്ദ്രത്തിൽ മോദി സർക്കാർ മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയിൽ ഇടതുപക്ഷം അധീനപ്പെടുത്തിയ മാധ്യമങ്ങളും അവർ ചുമതലപ്പെടുത്തിയ മാധ്യമപ്രവർത്തകരും എല്ലാ ദിവസവും നിരവധി വാർത്തകളാണ് വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിക്കൊണ്ടിരുന്നത് . ഇതിനെയെല്ലാം അതിജീവിച്ചാണ് പ്രവർത്തന ഭൂമിയിലെ സാധാരണക്കാരായ മനുഷ്യരുടെ പിൻബലത്തോടെ പ്രിയപ്പെട്ട സഹപ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഓരോ ഘട്ടങ്ങളും മുന്നോട്ടു കൊണ്ടുപോയത് . ഹിന്ദുത്വ രാഷ്ട്രത്തിൻ്റെ പതാക ഉയർത്തി ആർഎസ്എസ് നൂറാം വാർഷികം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെക്കുറിച്ചൊന്നും സംസാരിക്കാതെ 2015 ൽ തങ്ങളോടൊപ്പം തെരഞ്ഞെടുപ്പിൽ സഹകരിച്ച ഒരു പാർട്ടിയെ ഭീകര മുദ്ര ചാർത്തി ആക്രമിക്കാൻ കാണിച്ച രാഷ്ട്രീയ മര്യാദകേടിന് കേരളം സാക്ഷ്യം വഹിച്ച നാളുകൾ കൂടിയാണിത്. ഈ നാട് ചർച്ച ചെയ്യേണ്ട നിരവധി രാഷ്ട്രീയ പ്രശ്നങ്ങളെയും സംഘപരിവാർ കേരളത്തിൽ സ്വാധീനം നേടാൻ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന അപകടകരമായ രീതികളെ കുറിച്ചും ചർച്ച ചെയ്യാൻ സന്നദ്ധമാവാതെയാണ് ഇവരെല്ലാം വെൽഫെയർ പാർട്ടിയുടെ പിറകെ കൂടിയത് എന്നത് കാര്യങ്ങൾ ശ്രദ്ധിക്കുന്നവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. ഇത്തരത്തിൽ നടത്തിയ സംഘടിതമായ ആക്രമണങ്ങളുടെ മുന്നിൽ അല്പം പോലും പതറാതെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഉത്തരവാദിത്വം നിർവഹിച്ച പ്രിയപ്പെട്ടവരാണ് ഈ പാർട്ടിയുടെ കരുത്ത് . അതിനൊരു ചെറിയ പോറൽ പോലും ഏൽപ്പിക്കാൻ ഈ കണ്ട പ്രചാരണങ്ങൾക്കൊന്നും സാധിച്ചിട്ടില്ല എന്ന് കേരളം തിരിച്ചറിയുക തന്നെ ചെയ്യും. സാമൂഹ്യ നീതിക്കും സാഹോദര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ചങ്കുറപ്പോടെ നടത്തിക്കൊണ്ടിരിക്കുന്ന ജനപക്ഷ രാഷ്ട്രീയ പ്രവർത്തനത്തെ മൂലധനമാക്കിക്കൊണ്ടാണ് കേരളത്തിലെ ജനങ്ങളോട് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ പറഞ്ഞതു തന്നെ വീണ്ടും പറയുന്നു ഈ ആക്രമണം ഞങ്ങളെ അല്പംപോലും ക്ഷീണിപ്പിച്ചിട്ടില്ല . അതേസമയം കേരളത്തിന്റെ സാമൂഹ്യ ശരീരത്തിന് ഗുരുതരമായ മുറിവുകളാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിൽ കേരളത്തിൽ നടത്തിയ ഈ വിദ്വേഷ പ്രചാരണം ഉണ്ടാക്കിയത്. ഇതിന്റെ ഇരകൾ ഞങ്ങളല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുമാണ്. ഭരണ പാർട്ടിയുടെ ക്വട്ടേഷൻ ഏറ്റെടുക്കാൻ നിർബന്ധിതരായവരോടൊന്നും ഞങ്ങൾക്ക് പ്രത്യേകിച്ച് പരിഭവമില്ല. പക്ഷേ അവർക്കും തിരിച്ചറിവുണ്ടാകുന്ന ഒരു നാൾ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ് . തെരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യും പക്ഷേ നമ്മുടെ നാട് സ്നേഹത്തോടെയും ഐക്യത്തോടെയും നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഒരാൾക്ക് പോലും അംഗീകരിക്കാൻ കഴിയുന്നതല്ല കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടത്തിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നുണപ്രചാരണങ്ങൾ. ഇത്തരം പ്രചാരണങ്ങളിലൂടെ തെരഞ്ഞെടുപ്പ് വിജയം നേടിയ സംഘപരിവാറിനോട് ഒരു ഇടതുപക്ഷ പാർട്ടി മത്സരിക്കുന്നത് കേരളത്തിന് എത്രമാത്രം ഭൂഷണമാണ് എന്നു ഈ നാട് ആലോചിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ഈ നാട്ടിൽ അനവധി രാഷ്ട്രീയ കടമകൾ നിർവഹിക്കാനുണ്ട്. സംഘപരിവാറിന്റെ വംശീയ രാഷ്ട്രം നീതി നിഷേധത്തെ നിയമപരമാക്കി കൊണ്ടിരിക്കുന്ന കാലത്ത് ഈ നാട് ഒരുമിച്ചു നിന്ന് അതിനെ ചെറുക്കണമെന്ന രാഷ്ട്രീയ ബോധത്തിൽ നിന്ന് ഒരു ഘട്ടത്തിലും ഞങ്ങൾ പിറകോട്ട് പോവുകയില്ല. അത്തരം കടമകളിൽ നിന്ന് താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും വേണ്ടി വഴിമാറി സഞ്ചരിക്കുന്നവരെ ഈ നാട് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ട്. മുൻ തെരഞ്ഞെടുപ്പുകളെക്കാൾ ഉജ്ജ്വലമായ വിജയം ഈ തെരഞ്ഞെടുപ്പിലും ഞങ്ങൾ നേടും. ജനങ്ങളിൽ വിശ്വാസം അർപ്പിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത് . ആ പ്രതീക്ഷയാണ് ഞങ്ങളുടെ കരുത്ത് . പാർട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് മുൻഗണന നൽകി മറ്റെല്ലാം മാറ്റിവെച്ച് കഠിനാധ്വാനം നടത്തിയ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും രാഷ്ട്രീയ സഹകരണവും പിന്തുണയും നൽകി ഞങ്ങളോട് ചേർന്ന് നിന്ന മുഴുവൻ ജനങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും സ്നേഹത്തോടെ നന്ദി രേഖപ്പെടുത്തുന്നു. ഏവർക്കും സ്നേഹാഭിവാദ്യങ്ങൾ. KA ഷഫീഖ്