У нас вы можете посмотреть бесплатно കേരളത്തിലും SKY DINING, മാനത്തിരുന്ന് ഭക്ഷണം കഴിക്കാം, വെറും 500 രൂപ | Sky Dining | Kasaragod или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
കൂറ്റന്‍ യന്ത്രക്കൈയില്‍ ഒരുക്കിയ 142 അടി ഉയരത്തിലുള്ള പ്രത്യേക ഇരിപ്പിടത്തിലിരുന്ന് കടല്‍ അതിരിട്ട ബേക്കലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ അവസരമൊരുങ്ങി. ബേക്കല്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ആകാശ വിരുന്നാണ് പാര്‍ക്ക് അധികൃതര്‍ ഒരുക്കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്കൈ ഡൈനിംഗ് അവതരിപ്പിച്ചിരിക്കുന്നത്. തൂങ്ങി കിടക്കുന്ന നിലയിലുള്ള പേടകത്തിന്റെ മുകളില്‍ നിന്നും ബേക്കല്‍ കോട്ടയുടെയും ബീച്ചിന്റെയും പാര്‍ക്കിന്റെയും അതിമനോഹരമായ കാഴ്ചയാണ് ഇതിലൂടെ ആസ്വദിക്കാനാകുന്നത്. പ്രത്യേക ക്രെയിന്‍ വഴിയാണ് ഒരേസമയം 12 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും ചുറ്റുവട്ട കാഴ്ചകള്‍ ആസ്വദിക്കാനുമുള്ള സ്കൈ ഡൈനിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് 20 മിനുട്ട് നേരം കോട്ടയുടെയും കടലിന്റെയും സൗന്ദര്യവും സൂര്യാസ്തമയവും ആസ്വദിച്ച ശേഷം താഴേക്ക് മടങ്ങാം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് 500 രൂപക്ക് പുറമെ ഭക്ഷണത്തിന്റെ തുകയും നല്‍കണം. ഗാര്‍ഡ് അടക്കം രണ്ടു ജീവനക്കാരും പേടകത്തില്‍ ഉണ്ടാകും. ഇവര്‍ സുരക്ഷാ കാര്യങ്ങളും ഭക്ഷണ വിതരണ കാര്യങ്ങളും നോക്കും. സുരക്ഷ ബെല്‍റ്റ് ഘടിപ്പിച്ച സീറ്റുകളാണ് ഇതിലുള്ളത്. കര്‍ണ്ണാടകയില്‍ പനമ്പൂര്‍ ബീച്ചിലും ബംഗളൂരുവിലും സ്കൈ ഡൈനിംഗ് ഉണ്ടെങ്കിലും കേരളത്തില്‍ ഇത് അപരിചിതമാണ്. പ്രാദേശിക വിനോദ സഞ്ചാരികള്‍, വ്യത്യസ്ത അനുഭവങ്ങള്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍, ബോര്‍ഡ് യോഗങ്ങള്‍ ചേരാനുള്ള സൗകര്യമെന്ന നിലയില്‍ കോര്‍പ്പറേറ്റ് കമ്പനികളേയും ആകര്‍ഷിക്കുന്നതിനും ഇതിന് പിന്നിലുള്ളവര്‍ ലക്ഷ്യമിടുന്നു. ജന്മദിനങ്ങള് ആഘോഷിക്കാനും സ്കൈ ഡൈനിംഗ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിന് 500 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു. എലിവേറ്റഡ് ഡൈനിംഗ് ഓപ്ഷന് സാഹസികതയും മികച്ച ഡൈനിംഗും സന്ദര്‍ശകര്‍ക്ക് അസാധാരണ അനുഭവമായിരിക്കും.സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തി മഴക്കാലത്ത് ഈ സംവിധാനം ഉണ്ടാകില്ല. വ്യത്യസ്തവും നൂതനവുമായ സ്കൈ ഡൈനിംഗ് അനുഭവിക്കാന്‍ നിരവധി പേരാണ് ബേക്കല്‍ ബീച്ച് പാര്‍ക്കിലെത്തുന്നത്. അവധിക്കാലം ബേക്കല്‍ ബീച്ചില്‍ ഉത്സവ പ്രതീതിയിലാണ്. Experience a breathtaking dining adventure at Bekal Beach with Kerala's first-ever sky dining setup! Situated 142 feet above ground, this unique dining experience offers a panoramic view of Bekal Fort, the beach, and the park. Powered by a massive crane, up to 12 guests can enjoy a delicious meal while taking in the stunning vistas of the coastline and sunset. Whether you're looking to savor exquisite food or simply enjoy the view, the sky dining experience offers something for everyone. With safety belts and two attendants ensuring a secure experience, this novel activity is bound to make your visit unforgettable. Join us in exploring this innovative new attraction at Bekal Beach Park! Find us on :- Website: www.keralakaumudi.com Youtube: / @keralakaumudi Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #skydining #kasaragod #keralatourism