У нас вы можете посмотреть бесплатно മുടിയേറ്റ് മഹോത്സവം പാടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും..! или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
മുടിയേറ്റ് മഹോത്സവം പാടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും കാളിയുടെ മുടിയേറ്റ്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടർന്ന് ദാരികന്റെ പുറപ്പാടാണ്.അസുരചരവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളി പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. അവതരണം കുഞ്ഞൻ മാരാർ സ്മാരക മുടിയേറ്റ് ഗുരുകുലം തിരുമറയൂർ