У нас вы можете посмотреть бесплатно ജന്മാന്തരയാത്രകൾ - ഭാഗം1 - ശ്രീ എം അനുഭവങ്ങൾ പങ്കു വെക്കുന്നു - Spiritual Journey of Sri M. или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
ആത്മീയ ഗുരു ശ്രീ എം രചിച്ച ഒരു മലയാള പുസ്തകമാണ് "ജന്മാന്തര യാത്രകൾ", എന്ന പുസ്തകത്തെ കുറിച്ചാണല്ലോ നമ്മൾ കഴിഞ്ഞ വിഡിയോയിൽ സംസാരിച്ചത്. ശ്രീ എം ൻറെ മുന്നിൽ ഇരുന്നിരുന്ന ബാബാജി, പെട്ടെന്ന് സുതാര്യമായൊരു നിഴൽരൂപം ആയി മാറിയിരുന്നത് നമ്മൾ കഴിഞ്ഞ വിഡിയോയിൽ മനസ്സിലാക്കിയല്ലോ. ശ്രീ എം തുടർന്നു:- അന്ന് ബാബാജി പറഞ്ഞു — “ഒരു വസ്തുവിനെ നാം കാണുന്നത് അതിൽനിന്ന് പ്രതിഫലിക്കുന്ന പ്രകാശം മൂലമാണ്. പക്ഷേ, ഒരു മനസ്സ് ആ പ്രകാശത്തെ തന്നെ ആഗിരണം ചെയ്താൽ, പിന്നെയാർക്കും കാണാനാവില്ല.” "ബാബാജി ദയവുചെയ്‌ത് വിശദമായി പറയാമോ?" “സചേതനവും അചേതനവുമായ വസ്‌തുക്കളുടെ മൗലികഘടകങ്ങൾക്ക് ക്വാർക്കുകൾ എന്നാണ് പേര്. ന്യൂട്ടോണിയൻ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ അട്ടിമറിച്ച ക്വാണ്ടം ഭൗതികം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രഹേളിക പദാർത്ഥരൂപീകരണത്തിന്റെ മൗലികഘടകങ്ങൾ കണികകളാണോ തരംഗങ്ങളാണോ എന്ന് ഉറപ്പിച്ചുപറയുവാൻ കഴിയുന്നില്ല എന്നതാണ്." “വിചിത്രമെന്നല്ലാതെ എന്തു പറയാൻ? സൂക്ഷ്മമമായി നിരീക്ഷിച്ചാൽ അവ കണികകളിൽനിന്നും തരംഗരൂപത്തിലേക്കും തിരിച്ചും പരിവർത്തിക്കപ്പെടാറുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. കണികകളുടെ സ്വഭാവം പുലർത്തുന്നവയെ നിരീക്ഷിച്ചാൽ, അവ പൊടുന്നനേ തരംഗസ്വഭാവം കാണിച്ചുതുടങ്ങുന്നതായും കാണാറുണ്ട്. ചില ഭൗതികശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തപ്രകാരം മൗലികഘടകങ്ങളുടെ സ്വഭാവം നിരീക്ഷകന്റെ നിരീക്ഷണത്തെ ആശ്രയിച്ചിരിക്കുമെന്നാണ്.” “ഏതായാലും ബോധമാണ് അസ്തിത്വത്തിൻ്റെ ആധാരമെന്ന് മഹർഷിമാർ പറയുന്നു. അത്യഗാധതലത്തിൽ, അതിന് കണികകളെ തരംഗങ്ങളാക്കുവാനും തരംഗങ്ങളെ കണികകളാക്കുവാനുമുള്ള ശേഷിയുണ്ട്. വജ്രയാന ബുദ്ധമതക്കാർ ശൂന്യമായ മനസ്സ് എന്ന് വിശേഷിപ്പിക്കുന്ന അതീവ ശാന്തമായ മനസ്സിന് അസ്തിത്വത്തിൻ്റെ അകക്കാമ്പുമായി സമന്വയിച്ച് ഏകതാളമായി മാറാൻ കഴിയും. ആ നിലയിലെത്തിച്ചേർന്ന് ഒരു യോഗിക്ക് തൻ്റെ ശരീരത്തെ ഗ്രഹണശക്തിയുടെ അവയവങ്ങളായ കണ്ണുകളിൽനിന്നും മറ്റും അദൃശ്യമാക്കുവാനും ശരീരകണികകളെ തരംഗരൂപത്തിലേക്ക് രൂപാന്തരപ്പെടുത്തുവാനും കഴിയും. വിവിധസ്ഥാന ങ്ങളിലേക്ക് സഞ്ചരിക്കുവാനും യോഗിക്കു സാദ്ധ്യമാണ്." പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം ഏകീകരണശിഥിലീകരണ പ്രക്രിയകൾ ചെയ്യുവാൻ ശ്രീ ഗുരുബാബാജിയെപ്പോലുള്ള മഹാത്മാക്കൾക്കു മാത്രമേ കഴിയുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, ശരീരത്തെ, അതിന്റെ മൗലികഘടകങ്ങളായി വേർതിരിച്ച്ശിഥിലീകരിക്കു കയും തിരിച്ച്ശരീരാകാരത്തിലേക്ക് പുനസ്സംഗമിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണത്. ജാലവിദ്യക്കാർ വേദിയിൽ ചെയ്യുന്ന വെറും കൺ കെട്ടു വിദ്യയല്ലത്.” #SriM #TheSatsangFoundation #spirituality #babaji #malayalam