У нас вы можете посмотреть бесплатно "Krishnasilayay"- My Words- Saravan Maheswer- Part-136- Famous Film Actor. Sri. Jagathy Sreekumar или скачать в максимальном доступном качестве, видео которое было загружено на ютуб. Для загрузки выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием видео, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса ClipSaver.ru
Presented By : Saravan Maheswer Description Research: Muhammad Sageer Pandarathil 17.01.2025 "കൃഷ്ണശിലയായ്" - ശരവൺ മഹേശ്വർ എന്റെ വാക്കുകൾ - ഭാഗം - 136 ജഗതി ശ്രീകുമാർ പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5 ആം തിയതി തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാർ ജനിച്ചത്. കൃഷ്ണകുമാർ എന്ന അനുജനും ജമീല, സുഗദമ്മ എന്നീ അനുജത്തിമാരും അദ്ദേഹത്തിനുണ്ട്. അച്ഛന്റെ തിരക്കഥയിൽ ഒരുങ്ങിയ അച്ഛനും മകനും എന്ന ചിത്രത്തിൽ തന്റെ 3 ആം വയസ്സിൽ തന്നെ സിനിമാ അഭിനയം തുടങ്ങിയ ഇദ്ദേഹം പിന്നീട് തന്റെ 8 ആം വയസ്സിൽ തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്റെ നാടകാഭിനയം ആരംഭിക്കുന്നത്. തുടർന്ന് നിരവധി നാടകങ്ങളിൽ അഭിനയിച്ച ഇദ്ദേഹം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 1984 മുതൽ തൊണ്ണൂറുകൾ വരെ മലയാളസിനിമയുടെ സബ് സൂപ്പർസ്റ്റാർ ആയിരുന്ന ഇദ്ദേഹം മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നാണ് അറിയപ്പെടുന്നത്. 2012 മാർച്ച് 10 ആം തിയതി മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്ന ഇദ്ദേഹം ഇപ്പോഴും പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022 മെയ് 1 ആം തീയതി റിലീസ് ചെയ്ത "സി.ബി.ഐ 5 ദി ബ്രയിൻ" എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹം വിക്രം എന്ന കഥാപാത്രമായി വീണ്ടും എത്തി ശ്രദ്ധ നേടുകയുണ്ടായ ഇദ്ദേഹത്തെ തേടി 1991 ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം കിലുക്കം, അപൂർവം ചിലർ എന്ന ചിത്രങ്ങളിലൂടെ വരികയുണ്ടായി. ഇതേ അവാർഡ് 2002 ൽ മീശ മാധവൻ, നിഴൽക്കുത്ത് എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ഇദ്ദേഹത്തെ തേടിയെത്തി. 2007 ൽ പരദേശി, അറബികഥ, വീരാളിപട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രതേക ജൂറി അവാർഡും ഇതേ അവാർഡ് 2009 ൽ രാമാനം എന്ന ചിത്രത്തിലൂടെ വീണ്ടും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 2011 ൽ സ്വപ്നസഞ്ചാരിയിലൂടെ മികച്ച ഹാസ്യ താരത്തിനുള്ള അവാർഡും ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ തേടി ഏഷ്യാനെറ്റ് ഫിലിം അവാർഡ്, ജയ്ഹിന്ദ് ടി വി അവാർഡ് തുടങ്ങി നിരവധി ചെറുതും വലുതുമായ പുരസ്‌കാരങ്ങൾ വന്നിട്ടുണ്ട്.